HOME
DETAILS
MAL
മാന്നാറില്‍ നെല്ല് സംഭരണം തുടങ്ങി
backup
March 28 2019 | 04:03 AM
കടുത്തുരുത്തി: കാഞ്ഞിരിപ്പിനൊടുവില് മാന്നാര്‍ മിച്ചഭൂമി പാടശേഖരത്തില്‍ നിന്ന് മില്ലുടമകള്‍ നെല്ല് സംഭരണം ആരംഭിച്ചു.ചൊവ്വാഴ്ച 40 ടണ്‍ നെല്ലാണ് ലോറിയില്‍ കയറ്റി അയച്ചത്. 120 ടണ്‍ നെല്ലാണ് ഇനി കയറ്റി പോകാനുള്ളത്.
മില്ലുടമകളുമായി ജനപ്രതിനിധികളും പാടശേഖര സമിതി ഭാരവാഹികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്.കഴിഞ്ഞ 12 ദിവസമായി പാടത്ത് കിടന്ന നെല്ലാണ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംഭരിക്കാന്‍ തീരുമാനമായത്. മാന്നാര്‍ മിച്ചഭൂമി പാടത്തെ നെല്ല് സംഭരിക്കണമെങ്കില്‍ ക്വിന്റലിന് മൂന്ന് കിലോ താര (കിഴിവ്) വേണമെന്ന് സപ്ലൈകോയ്ക്കു വേണ്ടി നെല്ലു വാങ്ങുന്ന മില്ലുകാര്‍ വാശി പിടിച്ചതോടെയാണ് സംഭരണം മുടങ്ങിയത്.
ഒടുവില്‍ കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് രണ്ടര കിലോ താരയ്ക്ക് സംഭരണത്തിന് മില്ലു' കാര്‍ തയാറാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."