ഭൂമി വാങ്ങല്‍ പദ്ധതി: മാര്‍ഗനിര്‍ദേശം പാലിക്കണം
കാസര്‍കോട്: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന ഭൂമി വാങ്ങല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിലേക്കായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഭൂമി വാങ്ങല്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുളള അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഗുണഭോക്താവ് നേരിട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ഹാജരാക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം അര്‍ഹത തെളിയിക്കുന്നതടക്കമുളള എല്ലാ രേഖകളും ഹാജരാക്കണം. അപേക്ഷകളുടെ സ്ഥിതി സംബന്ധിച്ച് സ്ഥമുടമകള്‍ക്കും ഗുണഭോക്താക്കള്‍ക്കും മാത്രമെ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസില്‍ നിന്നു വിവരങ്ങള്‍ കൈമാറുകയുളളൂ. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ ഗുണഭോക്താവ് കണ്ടെത്തിയ ഭൂമി ഗുണഭോക്താവിനോടൊപ്പം നേരിട്ടു കണ്ട് തൃപ്തിപ്പെടുകയും ഗുണഭോക്താവിന്റെ അര്‍ഹത ഉറപ്പുവരുത്തി വ്യക്തമായ ശുപാര്‍ശ സഹിതം ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസിലേക്ക് അയക്കും. അപേക്ഷയുടെ ഓരോ ഘട്ടത്തിലുമുളള നടപടിയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അല്ലെങ്കില്‍ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ ഗുണഭോക്താക്കളെ അറിയിക്കും. അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസില്‍ നേരിട്ട് സ്വീകരിക്കില്ല.
അപേക്ഷകളില്‍ അനാവശ്യമായ ഇടപെടലുകള്‍ ആരെങ്കിലും നടത്തുന്നതായി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അക്കാര്യം പൊലിസ്, ജില്ലാകലക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."