HOME
DETAILS
MAL
മരണസംഖ്യ കുറച്ചുകാണിക്കുന്നെന്ന് ആരോപണം; ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി
backup
June 12 2020 | 02:06 AM
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുറച്ചുകാണിക്കുന്നെന്ന ആരോപണത്തിനു പിന്നാലെ, ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്ത്. മരണസംഖ്യ തങ്ങള്‍ മറച്ചുവയ്ക്കുന്നില്ലെന്നും അങ്ങനെ ചെയ്തതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ച 236 പേരുടെ വിവരങ്ങളും എണ്ണവും രേഖയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. ഇന്ത്യയില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഇവിടെ മുപ്പത്തിഏഴായിരത്തോളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 330ഓളം പേര് മരിച്ചതായാണ് വിവരം. ചെന്നൈ കോര്‍പറേഷന്റെ ലിസ്റ്റിലുള്ള 236 മരണങ്ങള് സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടില്ലെന്നായിരുന്നു ആരോപണം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മന:പൂര്‍വമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."