HOME
DETAILS
MAL
ചാത്തല്ലൂരില്‍ കേന്ദ്ര ജിയോളജിക്കല്‍ സര്‍വേ വിഭാഗം സന്ദര്‍ശനം നടത്തി
backup
July 04 2018 | 07:07 AM
എടവണ്ണ: ഒതായി ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ കേന്ദ്ര ജിയോളജിക്കല്‍ സര്‍വേ വിഭാഗം സന്ദര്‍ശനം നടത്തി. പടിഞ്ഞാറെ ചാത്തല്ലൂരിലെ കൊമ്പങ്ങല്ല്, കുട്ടാന്മല ഭാഗങ്ങളും ചോലാറ ആദിവാസി മേഖലകളിലുമാണ് കേന്ദ്ര ജിയോളജിക്കല്‍ സര്‍വേ സീനിയര്‍ ജിയോളജിസ്റ്റ് വിഭാഗം സച്ചിന്, സി.എസ് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്.
രണ്ടാഴ്ച മുന്‍പാണ് കനത്തമഴയില്‍ പടിഞ്ഞാറെചാത്തല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയത്.നിരവധി വിടുകളും കൃഷിയിടങ്ങളും റോഡുകളുമാണ് ഇതില്‍ നശിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും ഈ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."