രാമവര്‍മ്മാ രാജ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് കോടികള്‍ വിലമതിയ്ക്കുന്ന 12 ചിത്രങ്ങള്‍
മാവേലിക്കര: ലോക പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകനും പ്രശസ്ത ചിത്രകാരനുമായി രാമവര്‍മ്മരാജയുടെ പേരിലുള്ള രാമവര്‍മ്മ ആര്‍ട്ട് ഗ്യാലറിയിലേക്ക് രാമവര്‍മ്മ രാജ വരച്ച 26 കോടിരൂപയോളം വിലമതിയ്ക്കുന്ന 12 ഓളം ചിത്രങ്ങളാണ് സ്ഥിരം പ്രദര്‍ശനത്തിനായി എത്തുന്നത്.
നിലവില്‍ രാമവര്‍മ്മ രാജ വരച്ച അദ്ദേഹത്തിന്റെ രണ്ടുമക്കളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു ഗ്യാലറിയിലുള്ളത്.
രവിവര്‍മ്മ കുടുംബം തികച്ചും സൗജന്യമായാണ് കോടികള്‍ മതിപ്പുള്ള ചിത്രങ്ങള്‍ കോളേജ് ഗ്യാലറിയ്ക്കായി സമര്‍പ്പിക്കുന്നത്.
ഇതിനു മുന്നോടിയായി രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍.പ്രസാദ്, ഇന്ദിരാദേവി കുഞ്ഞമ്മയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന 'ലേഡി വാസുദേവ രാജ ഓഫ് കൊല്ലങ്കോട്' എന്ന എണ്ണ ഛായ ചിത്രം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടെന്‍സിംഗ് ജോസഫിന് കൈമാറി.
രാമവര്‍മ്മ രാജയുടെ ചിത്രങ്ങള്‍ കോളേജ് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ കലാ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആധുനിക കേരള കലാചരിത്രത്തെകുറിച്ച് പുതിയ അവബോധം സൃഷ്ഠിക്കപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
12 ചിത്രങ്ങള്‍ ആധുനിക സംവിദാനമുള്ള ശീതീകരിച്ച സ്ഥിരം പ്രദര്‍ശന ശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത് കലാവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വളരെ പ്രയോജന പ്രദമാകുമെങ്കിലും ചിത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കോളേജ് അധികൃതരും കലാ ആസ്വാദകരും ആവശ്യപ്പെടുന്നു.
രാമവര്‍മ്മ രാജയുടെ ജന്മദിനമായ സെപ്തംബര്‍ 29നാണ് ചിത്രങ്ങള്‍ ഗ്യാലറിയ്ക്ക് കൈമാറുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍.പ്രസാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."