മദ്യലഹരിയില്‍ പരാക്രമം: കാല്‍ടെക്സില്‍ രണ്ടുപേരെ കുത്തിയ പ്രതി റിമാന്‍ഡില്‍
കണ്ണൂര്‍: മദ്യലഹരിയില്‍ കഴിഞ്ഞദിവസം രാത്രി രണ്ടുപേരെ കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കന്യാകുമാരി സ്വദേശി ശശി നീലകണ്ഠനാണ്(37) റിമാന്‍ഡിലായത്. വര്‍ഷങ്ങളായി ഇയാള്‍ കണ്ണൂരില്‍ വാര്‍ക്കപണി ചെയ്ത് കഴിയുകയായിരുന്നു. രാത്രികാലങ്ങളില്‍ കടത്തിണ്ണയിലാണ് ഇയാള്‍ കിടന്നുറങ്ങാറുള്ളത്. രാത്രിയില്‍ കൂലി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കൂടെ ജോലി ചെയ്യുന്ന സുശീലനെ(49)യാണ് ആദ്യം കുത്തിപ്പരുക്കേല്‍പിച്ചത്. തര്‍ക്കത്തിനിടെ സമീപത്തെ മില്‍മാ ബൂത്തില്‍ നിന്നു സോഡാ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. സുശീലനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ മില്‍മ ബൂത്തിലുണ്ടായിരുന്ന കക്കാട് സ്വദേശി സന്തോഷ് ബാബു(37)വിനും കൈക്ക് കുത്തേറ്റു. അക്രമാസക്തനായ ശശിയെ പരിസരത്തുണ്ടായിരുന്നവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് ആണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."