HOME
DETAILS

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്

  
backup
April 19 2017 | 00:04 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa


നാദാപുരം: ഡി.ജി.പി ഓഫിസിനു മുന്‍പിലുണ്ടായ പൊലിസ് നടപടികള്‍ക്ക് ശേഷം തനിക്ക് നേരെയുണ്ടായ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ജിഷ്ണുവിന്റെ അമ്മാവന്‍. ജിഷ്ണു പ്രണോയ്ക്ക് നീതി ലഭിക്കാന്‍ സഖാക്കളും സമൂഹവും ഇനിയും കൂടെയുണ്ടാവുമോ എന്ന ചോദ്യവുമായി ഒരു സ്വകാര്യ ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് വിശദീകരണവുമായി ഇന്നലെ രംഗത്തെത്തിയത്.
ജിഷ്ണുവിന്റെ രക്തസാക്ഷിത്വത്തിന്റെയും അവനെ പെറ്റവയറിന്റെ ഹൃദയം നുറുക്കുന്ന ചോദ്യങ്ങളുടെയും വലയില്‍ മാത്രമാണ് താന്‍ പെട്ടുപോയത്. അല്ലാതെ കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ മറ്റാരുടെയുമല്ല.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും സാന്ത്വനവും ഐക്യദാര്‍ഢ്യവുമായി ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പങ്കാളിത്തം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു .
പതിനഞ്ച് വര്‍ഷം ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിലും കഴിഞ്ഞ പതിനൊന്ന് മാസമായി മാര്‍ക്കറ്റിങ് വിഭാഗത്തിലും ജോലി ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പ് പരസ്യത്തിന്റെ ലക്ഷങ്ങള്‍ തട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. കള്ളനെ എന്തിന് പണപ്പെട്ടി ഏല്‍പ്പിച്ചു. എന്ന മറുചോദ്യം ഉണ്ടായാല്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലില്‍ വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജിവച്ചതെന്നും ശ്രീജിത്ത് പറയുന്നു.
താന്‍ നെഹ്‌റു കോളജിന്റെ ഏജന്റ്് ആണെന്ന നെറികെട്ട നുണയും പ്രചരിപ്പിച്ചു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. ചെങ്കൊടി ഇന്നും നെഞ്ചേറ്റുന്നു. അത് മരണം വരെ തുടരുമെന്നും അഭിമുഖത്തില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago