രാജ്യത്ത് കൊവിഡിനേക്കാള്‍ ദുരിതം വിതച്ചത് ലോക്ക്ഡൗണെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനേക്കാള്‍ ദുരിതം വിതച്ചത് ലോക്ക്ഡൗണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ലക്ഷക്കണക്കിന് നിര്‍ധനരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് കാല്‍നടയായി കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട്ടിലേക്ക് പോകേണ്ടി വന്നു. ആയിര കണക്കിന് ആളുകള്‍ക്ക് ഭക്ഷണ വിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്തു നില്ക്കേണ്ടിവന്നു. ആയിരങ്ങള്‍ക്ക് കടുത്ത വിശപ്പ് അടക്കേണ്ടി വന്നു.
ഈ സാഹചര്യത്തില്‍ കൊവിഡിനെക്കാള്‍ ഭയാനകം ലോക്ക്ഡൗണ്‍ ആണെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിലുള്ള ഹരജികള്‍ സമയനഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി 20,000 രൂപ പിഴയിട്ടാണ് ഹരജി തള്ളിയത്.
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സുബ്രമഹ്ണ്യം പ്രസാദ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചാണ് ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."