പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കാഷ്വാലിറ്റി ബ്ലോക്ക് തുറക്കാത്തതില്‍ പ്രതിഷേധം
പുത്തന്‍ചിറ: സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കാഷ്വാലിറ്റി ബ്ലോക്ക് തുറക്കാത്തതില്‍ പ്രതിഷേധം. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുത്തന്‍ചിറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ കാഷ്വാലിറ്റി ബ്ലോക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ച് നിര്‍മാണം ആരംഭിച്ചതാണ്.
ടി.എന്‍ പ്രതാപന് എം.എല്‍.എയുടെ ശ്രമഫലമായി ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മാണം നടത്തിയത്.
രണ്ട് വര്‍ഷത്തിലേറെയായി നിര്‍മാണം കഴിഞ്ഞ് കിടക്കുന്ന കാഷ്വാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നീണ്ട് പോയത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കെട്ടിടം പണി നടത്തിയ പൊതുമരാമത്ത് വകുപ്പ് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഉദ്ഘാടനം നടത്താന്‍ കഴിയൂ.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമേ ഇനി ഉദ്ഘാടനം നടത്താന്‍ സാധിക്കൂ. 3000 സ്ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ ആധുനിക സൗകര്യങ്ങളുള്ള കാഷ്വാലിറ്റി ബ്ലോക്കാണ് നിര്‍മിച്ചിട്ടുള്ളത്. 64 ലക്ഷം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കാഷ്വലിറ്റി തുറക്കുന്നതോടെ നിലവിലുളള അഞ്ച് ഡോക്റ്റര്‍മാരില്‍ ഒരു ഡോക്ടറുടെ സേവനം കാഷ്വാലിറ്റിയിലേക്ക് മാറ്റും. ഇപ്പോള്‍ പരിമിത സൗകര്യങ്ങളോടെയാണ് കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ ഒപിയിലുള്ള ഡോക്ടര്‍ ആവശ്യമുള്ളപ്പോള്‍ അത്യാഹിത വിഭാഗത്തിലെത്തിയാണ് ചികിത്സ നടത്തുന്നത്. കൂടാതെ കൂടുതല്‍ നഴ്സ്മാരുടെ സേവനവും കാഷ്വാലിറ്റി ബ്ലോക്കില്‍ ആവശ്യമാകും.
കാഷ്വാലിറ്റി ബ്ലോക്കിന്റെ വയറിങും പ്ലംബിങും എല്ലാം കഴിഞ്ഞിട്ടുണ്ട്. പെയിന്റിങ് നടത്തേണ്ടതുണ്ട്. അതും കാഷ്വാലിറ്റി ബ്ലോക്കിലേ ക്ക് ആവശ്യമായ സ്റ്റേഷനറിയും മറ്റ് ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കുമെന്ന് ബ്ലോക്ക് മെംബര്‍ ടി.കെ ഉണ്ണികൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."