മാലിന്യങ്ങള്‍ മാത്രം; മണ്ണാംകുന്ന് പൊതുകുളം നശിക്കുന്നു
എരുമപ്പെട്ടി: മണ്ണാംകുന്ന് കോളനിയിലെ പൊതുകുളം മാലിന്യങ്ങള്‍ നിറഞ്ഞ് നശിക്കുന്നു. 40 വര്‍ഷമായി കെട്ടികിടക്കുന്ന മലിനജലം വറ്റിച്ച് കുളം വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കടങ്ങോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഏറ്റവും വലിയ പട്ടികജാതി കോളനി കൂടിയായ മണ്ണാന്‍കുന്നിലാണ് പൊതുകുളം സ്ഥിതി ചെയ്യുന്നത്.
59 കുടുംബങ്ങള്‍ താമസിക്കുന്ന മണ്ണാംകുന്നിലെ കോളനി നിവാസികള്‍ കുളിക്കുന്നതും വസ്ത്രം അലക്കുന്നതും ഇവിടെയാണ്.
രൂക്ഷമായ ജലക്ഷാമമാണ് ഇവര്‍ നേരിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ കുളം വൃത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അധികാരികള്‍ ഇത് തടയുകയാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.നിരവധി തവണ വാര്‍ഡ് മെംബര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ശക്തമായ ചൂടിനെ എതിരേല്‍ക്കാന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും നിറഞ്ഞ് മലീമസമായ ജലാശയത്തെ ആശ്രയിക്കേണ്ടി വരുന്നു.
500 മുതല്‍ 1000 രൂപ വരെ കൊടുത്ത് ആഴ്ചയില്‍ വണ്ടിവെള്ളം ഇറക്കേണ്ട അവസ്ഥയാണുള്ളത്.
200ലധികം വരുന്ന കോളനി നിവാസികളുടെ ദുരവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ കുളം വൃത്തിയാക്കിത്തരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."