ജോലി വാഗ്ദാനം നല്കി പണം തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍
ചടയമംഗലം: ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേരെ ചടയമംഗലം പൊലിസ് അറസ്റ്റ് ചെയ്തു.
കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ വിഷ്ണുപ്രിയ(28), അര്‍ക്കന്നൂര്‍ രാഗേഷ് ഭവനത്തില്‍ രാമചന്ദ്രന്‍പിള്ള(58) എന്നിവരാണ് അറസ്റ്റിലായത്. എഴുകോണ്‍ പൊലിസ് സ്റ്റേഷനിലെ വനിതാ പൊലിസുകാരിയാണെന്ന ്യാജേനയാണ് വിഷ്ണുപ്രിയ തട്ടിപ്പ് നടത്തിയിരുന്നത്. സംഭവമായി ബന്ധപ്പെട്ട് ഓടനാവട്ടം സ്വദേശി സജീവ് ഒളിവിലാണ്. ഇയാള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ജീവനക്കാരനാണ്. രാമചന്ദ്രന് പിള്ളയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണംവാങ്ങി വിഷ്ണുപ്രിയയ്ക്ക് കൈമാറുന്നത്. പണം നല്കി തട്ടിപ്പിനിരയായ അര്‍ക്കന്നൂര്‍ സ്വദേശി ഭുവനചന്ദ്രന്പിള്ളയുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ നിരവധിപേര്‍ക്ക് പങ്കുള്ളതായാണ് പൊലിസ് പറയുന്നത്. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."