മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റോഡ്: ആക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്
കോഴിക്കോട്: മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഒരു രൂപ പോലും നീക്കിവയ്ക്കാത്ത പശ്ചാത്തലത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ യോഗം ഇന്നു നടക്കും. വൈകിട്ട് ആറിന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ജി.എസ് നാരായണന്റെ വീട്ടിലാണു യോഗം നടക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റോഡ് വികസനത്തിനായി സജീവമായി ഇടപെടുമെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം കാലിക്കറ്റ് പ്രസ്‌ക്ലബിന്റെയും മലബാര്‍ ചേംബറിന്റെയും ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖത്തിലും റോഡ് വികസിപ്പിക്കുന്നതിനു ശക്തമായി ഇടപെടുമെന്ന് കോഴിക്കോട് സൗത്ത്, നോര്‍ത്ത് എം.എല്‍.എമാരായ എം.കെ മുനീറും എ. പ്രദീപ്കുമാറും ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ബജറ്റില്‍ തുകയൊന്നും വകയിരുത്താത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 94 കോടി രൂപയാണ് റോഡ് വികസിപ്പിക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."