എല്‍.ഡി ക്ലര്‍ക്ക് പ്രായപരിധി കൂട്ടണമെന്ന് ആവശ്യം
കോഴിക്കോട്: പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിക്കല്‍ പ്രായം 60 വയസാക്കിയ പശ്ചാത്തലത്തില്‍ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് മുന്‍പാകെ ആവശ്യം. ഇന്നലെ ഗവ. റസ്റ്റ് ഹൗസില്‍ കമ്മിഷന് അംഗം പി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ ഒരു സംഘം ഉദ്യോഗാര്‍ഥികളാണ് ഈ ആവശ്യം ഉന്നയിച്ചത്.
ജനറല്‍ വിഭാഗത്തിനു നിലവിലുള്ള 36 വയസിന് പകരം 39ഉം സംവരണ വിഭാഗങ്ങള്‍ക്ക് 39ന് പകരം 42ഉം ആക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് അദ്ദേഹം പറഞ്ഞു. സിറ്റിങ്ങില്‍ 60 കേസുകള്‍ പരിഗണിച്ചു. ഇവയില്‍ 20 കേസുകള്‍ വിധിപറയാന്‍ മാറ്റി. നാലു കേസുകളില്‍ നടപടികള്‍ അവസാനിപ്പിച്ചു. പുതിയ രണ്ടു പരാതികള്‍ സിറ്റിങ്ങില്‍ ലഭിച്ചു. ബാക്കി കേസുകള്‍ ഓഗസ്റ്റ് 16ന് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."