HOME
DETAILS
MAL
സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊല്ലം സ്വദേശിയാണ് ജിദ്ദയിൽ മരണപ്പെട്ടത്
backup
June 13 2020 | 14:06 PM
റിയാദ്: സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധയേറ്റു മരണപ്പെട്ടു. കൊല്ലം വടക്കേവിള, പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദ നാഷനല്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇദ്ദേഹം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ സഊദി അറേബ്യ നിർത്തിവെക്കുന്നതിന് തൊട്ടു മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്. കൊല്ലത്തു നിന്നും കോഴിക്കോട്ടെത്തി ഏറ്റവും അവസാനമായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇദ്ദേഹം മടങ്ങിയത്. പിതാവ്: അബ്ദുൽ റഹ്മാൻ, മാതാവ്: സുബൈദ, ഭാര്യ: റഷീദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."