കിരീടവും ചെങ്കോലും ഇനി സോല്‍ഷ്യാറുടെ കൈയില്‍
ലണ്ടന്‍: ഗതി കിട്ടാതെ അലഞ്ഞിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രക്ഷകന്‍ ഓലെ സോല്‍ഷ്യാര്‍ ഗണ്ണാറെ യുനൈറ്റഡ് സ്ഥിര പരിശീലകനായി നിയമിച്ചു.
താല്‍ക്കാലിക പരിശീലകനായി എത്തിയ സോല്‍ഷ്യാര്‍ നടത്തിയ അത്ഭുത മാറ്റങ്ങളാണ് സ്ഥിര പരിശീലകന്റെ ചുമതല സോല്‍ഷ്യാറിന് നേടിക്കൊടുത്തത്. യുനൈറ്റഡുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് സോല്‍ഷ്യാര്‍ ഒപ്പ്‌വച്ചിട്ടുള്ളത്. മൗറീഞ്ഞോക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു രക്ഷകനായി സോല്‍ഷ്യാര്‍ അവതരിച്ചത്.
മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവും ആരാധകരുടെ പ്രിയപ്പെട്ട ഇതിഹാസവുമായ ഒലെ ടീമിനെ അടിമുടി മാറ്റി. മൗറീഞ്ഞോക്ക് കീഴില്‍ തോല്‍വി ശീലമാക്കിയ യുനൈറ്റഡിനെ ജയത്തിലേക്ക് കൊണ്ടുവന്നത് സോല്‍ഷ്യാറായിരുന്നു. തുടക്കക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ റെക്കോര്‍ഡും പത്ത് മത്സരം കൊണ്ട് സോല്‍ഷ്യാര്‍ സ്വന്തമാക്കി.
ചെറു ടീമുകള്‍ക്ക് മുന്നില്‍ വരെ തപ്പിത്തടഞ്ഞിരുന്ന മാഞ്ചസ്റ്ററില്‍നിന്ന് മാറി ചെല്‍സിയെയും ആഴ്‌സനലിനെയും ടോട്ടന്‍ഹാമിനെയും അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്താന്‍ യുനൈറ്റഡിനായി. പി.എസ്.ജിക്ക് എതിരേ ചാംപ്യന്‍സ് ലീഗില്‍ മികച്ച തിരിച്ചുവരവ് നടത്തിയതും സോല്‍ഷ്യാറെ യുനൈറ്റഡിന്റെ കണ്ണിലുണ്ണിയാകാന്‍ കാരണമായി. ഓലെക്ക് കീഴില്‍ ടീമിന് കൂടുതല്‍ ചെയ്യാനാകുമെന്ന് ആരാധകരും കളിക്കാരും ഒരുപോലെ വിശ്വസിച്ചു. ഇതായിരുന്നു സ്ഥിരനിയമനത്തിലേക്ക് നയിച്ച കാരണങ്ങള്‍. മൗറിഞ്ഞോക്ക് കീഴില്‍ അസ്വസ്ഥനായിരുന്ന സൂപ്പര്‍ താരം പോഗ്ബയെ മികവിലേക്ക് കൊ@ണ്ടുവരാനും ടീമിന്റെ ഡിഫന്‍സിനെ ശക്തിപ്പെടുത്താനും അറ്റാക്കിങ് ഫുട്‌ബോളിലേക്ക് യുനൈറ്റഡിനെ തിരികെ കൊണ്ട@ുവരാനും ഓലെയ്ക്ക് ആയി. ഇതൊക്കെ ആണ് ഇപ്പോള്‍ ഇദ്ദേഹത്തിന് പരിശീലക സ്ഥാനം സ്ഥിരമാക്കി കൊടുത്തത്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറും പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം പിടിക്കുക എന്ന ദൗത്യവുമാണ് ഇിന ഓലെക്ക് മുന്നിലുള്ളത്. സെക്കന്‍ഡ് ഡിവിഷനിലെ ക്ലബുകളോട് വരെ പരാജയപ്പെട്ടിരുന്ന യുനൈറ്റഡിന്റെ തലവര ഓലെ വരുന്നതോടെ മാറുമെന്നാണ് കരുതുന്നത്. ഓലെക്ക് കീഴില്‍ താരങ്ങളെല്ലാം സന്തുഷ്ടരാണെന്നതാണ് ടീമിന് കരുത്ത് നല്‍കുന്ന കാര്യം. ടീമിനെ നയിക്കാന്‍ കഴിവുള്ള പോള്‍ പോഗ്ബക്ക് ടീമില്‍ സര്‍വ സ്വാതന്ത്ര്യം നല്‍കിയതും ഓലെയുടെ മികച്ച നീക്കമായി. ഓലെക്ക് കീഴില്‍ 14 മത്സരങ്ങളില്‍നിന്ന് പത്ത് ഗോള്‍ കണ്ടെത്താനും പോഗ്ബക്കായി.
ഓലെ വന്നാല്‍ ലിവര്‍പൂള്‍
താരത്തിന്റെ വീട് നഷ്ടമാകും
ലണ്ടന്‍: ഓലെ യുനൈറ്റഡിന്റെ സ്ഥിര പരിശീലകനാകുന്നതോടെ ലിവര്‍പൂള്‍ താരത്തിന് വീട് നഷ്ടമാകും. ലിവര്‍പൂള്‍ ഡിഫന്‍ഡറായ ഡച്ച് താരം വാന്‍ഡിക്കിനാണ് താമസിക്കുന്ന വീട് നഷ്ടമാവുക.
ഓലെയുടെ വീട്ടിലാണ് ഇപ്പോള്‍ ലിവര്‍പൂള്‍ താരം വാന്‍ഡിത് വാടകയ്ക്ക് താമസിക്കുന്നത്. മാഞ്ചസ്റ്ററില്‍ ആയിരിക്കുമ്പോള്‍ ഓലെ പണിത വീടായിരുന്നു ഇത്. പിന്നീട് അദ്ദേഹം നോര്‍വേയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടാണ് യുനൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകനായി ഇംഗ്ലണ്ടിലേക്കെത്തിയത്. ഓലെ നോര്‍വെയിലേക്ക് മടങ്ങിയത് മുതല്‍ വാന്‍ഡിക്കാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. 75 മില്യന്‍ യൂറോക്കായിരുന്നു സോല്‍ഷ്യാര്‍ വീട് വാടകക്ക് നല്‍കിയത്. എന്നാല്‍ വാടകയുടെ കാലാവധി തീരാതെ വീട്ടില്‍ നിന്ന് മാറില്ലെന്ന് വാന്‍ഡിക് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ സോല്‍ഷ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ലോസ് വെട്ടിച്ചുരുക്കി തുക തിരികെ നല്‍കിയെങ്കിലും വീട് സ്വന്തമാക്കുമെന്ന നിലപാടിലാണ് ഓലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."