700 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ഹാഷിഷ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. തലക്കുളത്തൂര്‍ പറമ്പത്ത് വെളുത്തേടത്ത് കെ.വി വിഷ്ണു (25) വിനെയാണ് വില്പനക്കായി കൊണ്ടുവന്ന 680 ഗ്രാം ഹാഷിഷുമായി നടക്കാവ് പൊലിസും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രിത നീക്കത്തിലാണ് വിപണിയില്‍ ഒന്നര ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷുമായി പ്രതി പിടിയിലായത്. നടക്കാവ് പൊലിസ് സ്റ്റേഷന് എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ മാവൂര്‍ റോഡ് ക്രിസ്റ്റല്‍ റസിഡന്‍സിക്ക് മുന്‍വശത്ത് നിന്നാണ് വിഷ്ണുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. വിനോദയാത്രയ്ക്കായി എന്ന പേരില്‍ ഗോവയില്‍ പോയി വരുന്ന സമയത്താണ് ഹാഷിഷ് കേരളത്തിലേക്ക് വില്പനയ്ക്കായി എത്തിക്കുന്നതെന്ന് പ്രതി ചോദ്യംചെയ്യലില്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
ഡന്‍സാഫിന്റെ ചുമതലയുള്ള കോഴിക്കോട് നാര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രഭാകരന്റെ നിരീക്ഷണത്തില്‍ നടക്കാവ് പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."