HOME
DETAILS
MAL
അപകടമേഖലകള്‍ ദുരന്തനിവാരണ സമിതി സന്ദര്‍ശിച്ചു
backup
July 13 2016 | 23:07 PM
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന കെട്ടിടവും വൈത്തിരിയിലെയും പരിസരപ്രദേശങ്ങളിലെയും നിര്ണാണത്തിലിരിക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചില്‍ മേഖലകളും ദുരന്ത നിവാരണ സമിതി കോര്‍ കമ്മിറ്റിയംഗങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് എ.ഡി.എം കെ.എം രാജുവിന്റെ നേതൃത്വത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിസിക്യൂട്ടിവ് എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍, ജില്ലാ ജോയിന്റ് ടൗണ്‍ പ്ലാനര്‍, നാഷനല്‍ ഹൈവേ അധികൃതര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കെട്ടിട നിര്‍മാണത്തിനു നല്കിയ അപേക്ഷയും അനുമതിയും പൂര്‍ണമായും പരിശോധിക്കാന്‍ സമിതി തീരുമാനിച്ചു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണസ്ഥലവും അ ംഗങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."