HOME
DETAILS

ഇന്ത്യ വിട്ടുകൊടുക്കാത്ത ഒന്നാംസ്ഥാനങ്ങള്‍

  
backup
July 04 2018 | 17:07 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

ഒരു രാജ്യസഭാംഗം വിദേശത്തു ചെന്ന്, അപകടകരമായ വംശീയഭ്രാന്തില്‍പ്പെട്ടു തന്റെ രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നു പ്രസംഗിച്ചത് രാജ്യദ്രോഹമാണെന്നു പ്രചരിപ്പിക്കാന്‍ തോല്‍ക്കട്ടി കാണിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. അതിനാല്‍, അന്ധമായ ദേശീയതാവാദമായിരിക്കും 2019 ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പായുധമെന്ന് ഊഹിക്കാം. 2014 ല്‍ അവരുടെ തെരഞ്ഞെടുപ്പായുധം അന്ധമായ ഹിന്ദുത്വതീവ്രതയായിരുന്നു. രാമനും സീതയും, കശ്മിരില്‍ കഴുത്തറുക്കപ്പെട്ട ജവാനും, ശ്രീകൃഷ്ണനുമെല്ലാം അന്ന് അതിനുള്ള ആയുധമാക്കപ്പെട്ടു.

ഗുജറാത്ത് വംശഹത്യ സ്വകാര്യനേട്ടവും അഭിമാനവുമായി അകത്തളങ്ങളില്‍ പ്രചരിപ്പിച്ചു. ഭരണം നിലനിര്‍ത്താന്‍ ചൈനയുമായി സൗഹൃദയുദ്ധം ക്ഷണിച്ചുവരുത്തിയെന്ന മുന്‍ ആക്ഷേപം ശരിയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് പാകിസ്താനുമായി പോര്‍മുഖം തുറന്നാല്‍ അത്ഭുതപ്പെടാനില്ല.
കശ്മിര്‍ കലങ്ങിത്തെളിയരുതെന്നാണു ഭരണകൂട നിലപാട്. പ്രശ്‌നപരിഹാരത്തിനു ബന്ധപ്പെട്ടവരുമായി ആശയവിനിമയംപോലും നടന്നു കാണുന്നില്ല. ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ പാകിസ്താന്‍ കറന്‍സി വിനിമയോപാധിയായി നിലനില്‍ക്കുന്ന അപമാനവും ആപല്‍ക്കരമായ അവസ്ഥയും മാറ്റാനായിട്ടില്ല. കശ്മിരികളിലെ ഒരു വിഭാഗത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ തിരുത്തിക്കാനും പാകിസ്താന് അവസരം കൊടുക്കാതിരിക്കാനും ഇന്ത്യന്‍ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നില്ല.
80,000 കോടി രൂപ കശ്മിരിനു നല്‍കിയെന്നാണു കേന്ദ്രത്തിന്റെ അവകാശവാദം. പ്രതിരോധമേഖലയ്ക്ക് അനുവദിക്കുന്ന തുക എത്ര കൂടിയാലും അതുകൊണ്ടു കശ്മിരികള്‍ക്കെന്തു നേട്ടമാണുണ്ടാകുന്നത്. കാര്‍ഷിക, വിനോദസഞ്ചാര, വിദ്യാഭ്യാസ രംഗങ്ങളിലും അടിസ്ഥാന വികസന രംഗത്തും മാറ്റമുണ്ടാവാതെ കശ്മിരി മനസ്സ് എങ്ങനെ മയപ്പെടുത്താനാവും.
പാകിസ്താന്റെ ഇന്ത്യാവിരുദ്ധ നീക്കങ്ങളും നിലപാടുകളും കശ്മിരികളെ വിശ്വാസത്തിലെടുത്താണു പ്രതിരോധിക്കേണ്ടത്. എന്നാല്‍, കശ്മീരിനെ അയോധ്യപോലെ ഭരണം പിടിക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണു ഫാസിസം. ഇന്ത്യയുടെ നെഞ്ചകം പിളര്‍ന്ന വാര്‍ത്തകളാണു കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കശ്മിരില്‍ നിന്നു കേള്‍ക്കേണ്ടി വന്നത്. അതിര്‍ത്തി കാക്കുന്ന എത്രയോ ജവാന്മാര്‍ക്കു വീരമൃത്യു വരിക്കേണ്ടിവന്നു. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മാത്രമാണ് എടുത്തുപറയാവുന്ന ഏക പ്രതിരോധവും പ്രത്യാക്രമണവും.

ഒന്നാം സ്ഥാനം
ലോകത്ത് ഏറ്റവുമധികം (40 കോടി) ജനങ്ങള്‍ പട്ടിണി കിടക്കുന്ന നാടാണു ഭാരതം. ഈ ഒന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതുരിക്കാനാണോ എന്നു തോന്നുമാറ് ദാരിദ്ര്യം ഇല്ലായ്മചെയ്യാന്‍ ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയതും വിസ്തൃതവുമായ നികുതിഘടന (ജി.എസ്.ടി) ഉള്ള നാടാണു ഭാരതം. ഇതുകാരണം, ഇന്‍സ്‌പെക്ടര്‍ രാജ് ഇന്ത്യയിലില്ലെന്നു മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ.
മികച്ചതെന്നു ഭരണകൂടം അവകാശപ്പെടുന്ന നികുതി പരിഷ്‌കരണത്തിന്റെ ഗുണഫലം പൗരന്മാര്‍ക്കു ലഭിച്ചിട്ടില്ല. പണക്കാര്‍ക്കും കമ്പനി അധികാരികള്‍ക്കുമുണ്ടായ പരിഷ്‌കരണങ്ങളല്ലാതെ അധിക മാറ്റങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടില്ല. ദേശീയ തൊഴിലുറപ്പു പദ്ധതി മാറ്റിനിര്‍ത്തിയാല്‍ എഴുപതു വര്‍ഷത്തിനിടയില്‍ പട്ടിണിക്കാരുടെ വയറന്വേഷിച്ചു ഭാരതത്തിന്റെ പൊതു ഫണ്ടെത്തിയ മറ്റൊരു ഉദാഹരണം പറയാനുണ്ടാവില്ല.
മികച്ച വിഭവസമ്പത്തും മനുഷ്യവിഭവശേഷിയുമുള്ള ഇന്ത്യ എന്തുകൊണ്ടു കരകയറുന്നില്ല. സിംഗപ്പൂരും തുര്‍ക്കിയും ഭരണമികവില്‍ മാറ്റങ്ങള്‍ കൊയ്ത നാടുകളാണ്. സിങ്കപ്പൂര്‍ പൗരന്മാര്‍ക്കു സര്‍ക്കാര്‍ വാര്‍ഷികബോണസ് നല്‍കുന്നുണ്ട്. വരുമാനമിച്ചത്തിന്റെയും പൗര പരിഗണനയുടെയും പാഠം അതിലടങ്ങിയിട്ടുണ്ട്. ദാരിദ്ര്യത്തെ പടിക്കു പുറത്താക്കാന്‍ തുര്‍ക്കി ഭരണത്തിനായി. ഇന്ത്യയ്‌ക്കോ.
ലോകത്തു കുറഞ്ഞകാലം കൊണ്ടു (നാലു വര്‍ഷം) കൂടുതല്‍ നാടുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും. പറന്നുകളിക്കാന്‍ ചെലവിട്ട പണം നല്ല കാര്യത്തിനു ചെലവഴിച്ചിരുന്നെങ്കില്‍ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തെങ്കിലും രക്ഷപ്പെട്ടേനെ. ജി.എസ്.ടി വന്നതു മൂലം ഏതെങ്കിലും ഒര വസ്തുവിനു വിലകുറഞ്ഞതായി പറയാനാകുമോ. 28 ശതമാനത്തില്‍ നിന്ന് 21 ശതമാനത്തിലേയ്ക്കു നികുതി ഇറങ്ങുമെന്നു അവകാശപ്പെട്ടവര്‍, പണ്ട് 15 ലക്ഷം രൂപ വീതം ഇന്ത്യയിലെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നു പറഞ്ഞവര്‍ തന്നെയാണ്.
സ്ത്രീപീഡന വിഷയത്തിലും ഇന്ത്യ ഒന്നാമതായി. 193 ലോകരാഷ്ട്രങ്ങളിലെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സ്ത്രീപീഡനത്തിന്റെ തോത് 83 ശതമാനം ഉയര്‍ന്നു. ഓരോ മണിക്കൂറിലും നാല് ഇന്ത്യന്‍ പെണ്ണുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. മധ്യപ്രദേശ് നിയമസഭാംഗവും ബി.ജെ.പിക്കാരിയുമായ 'നീലം അഭയ് മിശ്ര' സഭയില്‍ കരഞ്ഞു പറഞ്ഞതു തന്നെ മുതിര്‍ന്ന നേതാവ് നിരന്തരം ദ്രോഹിക്കുന്നുവെന്നാണ്.
കേരളത്തിലെ സിനിമാതാര സംഘടനയായ 'അമ്മ'യില്‍ സ്ത്രീപക്ഷത്തിനു നീതി കിട്ടിയില്ലെന്ന വാര്‍ത്ത അധികപേരുടെയും മുഖം ചുളിപ്പിച്ചു. പ്രതികാരം തീര്‍ക്കാന്‍ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനം നടത്തി പടം എടുത്തുവെന്നാണു പരാതി. ഈ നീചപ്രവൃത്തി ആരോപിക്കപ്പെട്ട ക്വട്ടേഷന്‍സംഘത്തെ നിയോഗിച്ച താരമുതലാളിക്കൊപ്പമാണു അമ്മ എന്ന താരസംഘടന നിലകൊള്ളുന്നത്. ഇക്കൂട്ടരിലെ രണ്ടു പേര്‍ സംസ്ഥാന നിയമസഭയിലും രണ്ടു പേര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും ഉണ്ടായിട്ടും പാവം നടിമാരുടെ അവസ്ഥ 'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നിടത്തു തന്നെ. ഇന്ത്യക്ക് തല താഴ്ത്താന്‍ മറ്റെന്താണു വേണ്ടത്.
മൃഗത്തിനെ രക്ഷിക്കാനെന്ന മറവില്‍ മനുഷ്യനെ കൊല്ലുന്ന ഏക രാജ്യം ഇന്ത്യയാണ്. പശുഭക്തര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ എത്ര പേരെയാണു കൊന്നത്. ആശ്രമങ്ങള്‍ സ്ഥാപിച്ച് അനേകം തരുണികളെ മാനഭംഗപ്പെടുത്തുന്ന ദൈവാവതാരങ്ങളുള്ള ഏക രാജ്യവും ഭാരതമാണ്. മതത്തിന്റെ പേരില്‍ വലിയ അവഗണന നേരിടുന്ന രാഷ്ട്രവും ഭാരതം തന്നെ. മികവാര്‍ന്ന ഭരണഘടന, ഉല്‍കൃഷ്ടമായ പാരമ്പര്യം ഇതൊക്കെ കൈമുതലായ രാജ്യത്തിന്റെ യശസ്സ് ഇല്ലാതാക്കിയ ഫാസിസ്റ്റ് ശക്തികളെ ഭരണമേല്‍പിച്ച പാപവും ഇന്ത്യക്കാര്‍ക്കു തന്നെയാണ്.

വിഷമയം
മുത്തലിക്കും തൊഗാഡിയയും ശശികലയും നടത്തുന്ന പ്രസംഗങ്ങളില്‍ വിഷയത്തെക്കാളധികം വിഷമാണുണ്ടാവുക. ആശയത്തിലെ ആ വിഷം പുരട്ടല്‍ അഭിമാനാര്‍ഹമായ പണിയായാണ് അവര്‍ കരുതുന്നത്. അതുപോലെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും വിഷം പുരട്ടുന്നതും പരിഷ്‌കൃതലോകത്ത് അംഗീകരിച്ചതുപോലെയാണു നാം കണ്ടുവരുന്നത്. കീടനാശിനി അടിക്കാത്ത ഒരിനം പച്ചക്കറിയും മാര്‍ക്കറ്റിലില്ല. കേരളത്തിന്റെ മണ്ണ് രാസവളങ്ങള്‍ മലിനമാക്കിയിട്ടു വര്‍ഷങ്ങളായി.
പുല്ലു തിന്നു വളരുന്ന മൃഗങ്ങളുടെ മാംസം ഉത്തമബോധ്യത്തില്‍ വാങ്ങാനാവില്ല. അരിയുടെ കാര്യം പറയാതിരിക്കലാണു ഭേദം. ഈ വിഷചിന്തയില്‍ കടല്‍ കടന്നുവരുന്നില്ല. മനുഷ്യന്‍ തീറ്റിപ്പോറ്റാത്ത ജീവിയാണു കടല്‍ മത്സ്യം. അവയ്ക്കാവശ്യമായ ആഹാരം കടലിലുണ്ട്. എന്നാല്‍, അവിടെയും മനുഷ്യന്റെ ദുഷ്ടകരം ഇടപെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണു പോയ വാരത്തിലുണ്ടായത്.
'നിപ'ക്ക് കിട്ടിയ കൈയടിക്കിടയില്‍ മീന്‍കാര്യം നോക്കാന്‍ ആരോഗ്യവകുപ്പു മറന്നു. ആന്ധ്രയില്‍ നിന്നു വിഷം പുരട്ടിയ മത്സ്യം കേരളത്തിലേയ്ക്ക് സുലഭമായി ഒഴുകി. ഇതുമൂലം ആശുപത്രികളിലാണു പണി കൂടിയത്. തടിച്ച ചെമ്മീന്‍ വാങ്ങരുതെന്ന ഉപദേശമാണ് ഇതുസംബന്ധിച്ചു അധികൃതരില്‍ നിന്നുണ്ടായത്. ചില വണ്ടികളൊക്കെ തിരിച്ചയച്ചു.
കേരളം രോഗാതുരത കൂടിയ നാടാണ്. കൂട്ടത്തില്‍ ഓരോ ആഹാര സമയത്തും അല്‍പ്പം വിഷം കൂടി അകത്താക്കുന്നതിനാല്‍ മലയാളികള്‍ സ്ഥിരം രോഗികളായി മാറുന്നു. പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കു കടമയുണ്ടെന്ന ഭാവം പോലും കാണാത്തതാണ് ഉല്‍ക്കണ്ഠാജനകം. ശ്വസിക്കുന്നത് വിഷമടങ്ങിയ ഓക്‌സിജനാണെന്നു കൂടി ചേര്‍ത്തു വായിക്കണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago