'റായ്ബറേലി അല്ല, എന്തുകൊണ്ട് മോദിയുടെ വരാണസിയില്‍ മത്സരിച്ചു കൂടാ'- വോട്ടര്‍മാരുടെ സമ്മര്‍ദ്ദത്തിന് പ്രിയങ്കയുടെ മറുപടി
റായ്ബറേലി: റായബറേലിയല്ല, മോദിയുടെ വരാണസിയാണ് തനിക്ക് മത്സരിക്കാന്‍ ഉചിതമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയില്‍ മത്സരിക്കണമെന്ന വോട്ടര്‍മാരുടെ ആവശ്യത്തിന് സ്നേഹപൂര്‍വ്വം മറുപടി നല്കിയതായിരുന്നു പ്രിയങ്ക. റായ്ബറേലി പ്രചാരണത്തിനിടെയായിരുന്നു ഇത്.
സോണിയ ഗാന്ധിക്ക് റായബറേലിയില്‍ വരാന്‍ കഴിയാത്തതില്‍ പ്രയാസമുണ്ടെന്ന് അറിയിച്ചപ്പോഴാണ് വോട്ടര്‍മാര്‍ ആവശ്യമുന്നയിച്ചത്. സോണിയക്കു പകരം റായബറേലിയില്‍ മത്സരിക്കൂ എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്തു കൊണ്ട് വരാണസിയില്‍ നിന്നായിക്കൂട പുഞ്ചിരിയോടെ അവര്‍ പ്രതികരിച്ചു. ഐ.എ.എന്‍.എസിന്റേതാണ് റിപ്പോര്‍ട്ട്. മണ്ഡലത്തിലെ കാര്യങ്ങള്‍ താന്‍ ശ്രദ്ധിച്ചോളാമെന്ന് സോണിയക്ക് വാക്കു നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സീറ്റിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്.
നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ഉള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പാര്‍ട്ടി ഇവിടേക്ക് നിയോഗിച്ചതോടെ സോണിയയുടെ മണ്ഡലത്തില്‍ പ്രിയങ്ക മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പ്രിയങ്ക മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. കിഴക്കന്‍ യുപിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രിയങ്ക നടത്തിയ റാലികളും ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."