അജ്ഞാത വിഷപ്രയോഗം; യു.കെ അന്വേഷണം ആരംഭിച്ചു
ലണ്ടന്‍: റഷ്യന്‍ ചാരനെതിരേ വിഷ പ്രയോഗമുണ്ടായതിന് സമീപം രണ്ട് പേര്‍ക്ക് അജ്ഞാതരുടെ വിഷ പ്രയോഗമുണ്ടായതില് യു.കെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. അമെസ്ബറിക്ക് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് 40 കാരായ സ്ത്രീക്കും പുരുഷനും വിഷ പ്രയോഗമുണ്ടായത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബോധാവസ്ഥയിലാണ് ഇരുവരെയും കണ്ടെത്തിയത്. റഷ്യന്‍ ചാരനായ സെര്‍ജി സ്ക്രിപാലിനും മകള്‍ക്കും വിഷ പ്രയോഗമുണ്ടായ സലിസ്ബറിയില്‍ നിന്ന് പത്ത് കി.മീ അകലെയാണ് ആക്രമണമുണ്ടായത്.
റഷ്യന്‍ ചാരനുണ്ടായ ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിലുമുണ്ടായിരിക്കുന്നതെന്ന് ദി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സെര്‍ജി സ്ക്രിപാലിനെയും മകള്‍ യൂലിയയേയും ആക്രമിക്കാന്‍ ഉപയോഗിച്ച അതേ വിഷമാണ് ഇവര്‍ക്കെതിരേ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."