പാറക്കടവില്‍ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനം മന്ദഗതിയില്‍
പാറക്കടവ്: പ്രദേശത്ത് യുവതിക്ക് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മരുന്നു ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കുത്തിവയ്പ്പിനുള്ള വാക്സിന് ലഭിക്കാത്തതാണ് പ്രതിരോധ പ്രവര്‍ത്തനം വൈകാനിടയാക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി ഡി.എം.ഒ ഇന്നലെ പാറക്കടവ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ചു.
മാസങ്ങളോളമായി ഡോക്ടറില്ലാതിരുന്ന ഇവിടെ ഇന്നലെ ഒരു സ്ഥിരം മെഡിക്കല്‍ ഓഫിസര്‍ ചാര്‍ജെടുത്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനുള്ള വാക്സിനുള്ള പണം ചെക്ക്യാട് ഗ്രാമപഞ്ചായത്ത് നല്‍കും. തുടക്കത്തില്‍ കുട്ടികള്‍ക്കും രോഗിയുമായി ഇടപഴകിയവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് തീരുമാനം. യുവതിക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്നുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ബംഗാളികള്‍ താമസിക്കുന്ന വീടിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ആര്‍ക്കെങ്കിലും ഡിഫ്തീരിയ ബാധയുണ്ടാകാമെന്നതാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ കര്‍ശന പ രിശോധന നടത്താന്‍ തീരുമാനിച്ചു. കുട്ടികള്‍ നിര്‍ബന്ധമായും കുത്തിവയ്പ്പെടുക്കണമെന്നഭ്യര്ഥിച്ച് ചെക്യാട് ഗ്രാമ പഞ്ചായത്ത് വീടുകള്‍ തോറും ലഘുലേഖകള്‍ വിതരണം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവതി സുഖം പ്രാപിച്ച് വരുന്നതായി രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."