ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
ചേര്‍ത്തല: ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നാലാം സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍ ആലപ്പുഴയില്‍ ചേരും. സമ്മേളന നഗരിയിലേക്കുള്ള ദീപശിഖയ്ക്ക് കടക്കരപ്പള്ളിയിലെ ഇട്ടി അച്യുതന്‍ വൈദ്യന്‍ സ്മാരകത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
22ന് രാവിലെ എട്ടിന് ചാലക്കുടി പത്മഭൂഷണ്‍ രാഘവന്‍ തിരുമുല്‍പ്പാട് സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം പകല്‍ 11.30ന് ഇട്ടി അച്യുതന്‍ സ്മാരകത്തിലെത്തും. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കടക്കരപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ ചേരുന്ന സ്വീകരണ സമ്മേളനം ഡോ. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ അധ്യക്ഷയാകും. സമ്മേളന വേദിയായ ആലപ്പുഴ റമദ ഹോട്ടലില്‍ ദീപശിഖ പ്രയാണം സമാപിക്കും. 22ന് രാവിലെ 7.30ന് ഹോട്ടല്‍ ആലപ്പി പ്രിന്‍സില്‍ നടക്കുന്ന കുടുംബസംഗമം ഡോ. എസ് സജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ ജി വിദ്യാസാഗര്‍ അധ്യക്ഷനാകും. വൈകിട്ട് 5.30ന് ഹോട്ടല്‍ റമദയില്‍ ചേരുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
ഔഷധസസ്യ വ്യാപന പദ്ധതി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വിജയന്‍ നങ്ങേലില്‍ അധ്യക്ഷനാകും. 23ന് സെമിനാറുകളും ചര്‍ച്ചാക്ലാസുകളും ഉണ്ടാകും.
പകല്‍ 3.30ന് ചേരുന്ന സമാപന സമ്മേളനം കെ സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ബേബി കൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ഷിനോയ് രാജന്‍, ജെ ജഗദീഷ്, സുരേഷ് മാമ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."