ബ്ലോക്ക് ആസ്ഥാനങ്ങളില്‍ സ്‌കില്‍ സെന്ററുകള്‍ തുടങ്ങും
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെയും മറ്റ് ഏജന്‍സികളുടെയും സ്‌കില്‍ ട്രെയിനിങ് പരിപാടികള്‍ ഗ്രാമതലത്തില്‍ എത്തിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് ആസ്ഥാനങ്ങളിലും സ്‌കില്‍ സെന്ററുകള്‍ തുടങ്ങും. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് സന്നദ്ധ സംഘടനകളിലൂടെയാണ് സെന്ററുകള്‍ ആരംഭിക്കുന്നത്.
'ഒരു യുവത ഒരു സ്‌കില്‍' എന്ന ദേശീയ തൊഴില്‍ നൈപുണ്യ ബോധവല്‍ക്കരണ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വനിതകളെ സ്‌കില്‍ ട്രെയിനിങ് പ്രോഗാം ഓഫിസര്‍മാരായി നിയമിക്കും. ഓരോ പ്രോഗ്രാം ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും അതാതുജില്ലകളിലെ സ്‌കില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. സ്‌കില്‍ സെന്ററുകളില്‍ നൂറോളം തൊഴിലുകളില്‍ പരിശീലനം നല്‍കാനുള്ള സംവിധാനം ഉണ്ടാകും.
സ്‌കില്‍ സെന്റര്‍ തുടങ്ങാന്‍ താല്‍പര്യമുളളവരും രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലൂം പൂര്‍ത്തിയായതും സ്വന്തമായി കെട്ടിടം ഉളളതുമായ സംഘടനകളും സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാം ഓഫിസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള വനികളും 94470480831 എന്ന നമ്പരില്‍ ബന്ധപ്പെടണം. 20 നും 28 നും മധ്യേ പ്രായമുള്ള ബിരുദം യോഗ്യതയുള്ള വനിതകള്‍ക്ക് സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാം ഓഫിസറുടെ തസ്തികയ്ക്ക് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."