കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്കി
കരുളായി: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പൊലിവ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഓണത്തിനു വിഷരഹിത പച്ചക്കറിയെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന കരുളായി പഞ്ചായത്തിലും തുടക്കം കുറിച്ചു. കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെരീഫ അധ്യക്ഷയായ ചടങ്ങില്‍ കൃഷി ഓഫീസര്‍ ഡബ്ലിയു.ആര് അജിത്ത് സിങ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. മനോജ്, പി.സുനീര്‍, ലിസ്സിജോസ്, കെ.പി ഷറഫുദ്ദീന്, ഉഷാ കൊളത്തൂര്‍, സി.ഡി.എസ് പ്രസിഡന്റ് ബീന എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് തലത്തിലും പഞ്ചായത്തു തലത്തിലും മികച്ച രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്ന യൂനിറ്റിന് പാരിതോഷികവും കൃഷി ഭവന് പ്രഖ്യാപിച്ചിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."