HOME
DETAILS

വന്ദേ ഭാരത് മിഷന്‍; സഊദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തത്1,10,000 പേരെന്ന് എംബസി

  
backup
June 15 2020 | 04:06 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af

ജിദ്ദ:കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചതുമൂലം നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ വന്ദേ ഭാരത് മിഷന്‍ വിമാനസര്‍വീസ് പ്രകാരം സഊദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ 1,10,000 പേർ രജിസ്റ്റർ ചെയ്‌തെന്നും അതിൽ 60 ശതമാനവും മലയാളികളാണെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. വിവിധ പ്രവിശ്യകളിലുള്ള 30 ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് മിഷന്റെ പുതിയ ഘട്ടത്തിൽ എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തും. 20 ഓളം ചാർട്ടർ വിമാനങ്ങൾക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് 9000 പേരും യുപിയിൽ നിന്ന് 6400 പേരും തെലംഗാനയിൽ നിന്ന് 4080 പേരും നാട്ടിൽ പോകാൻ അപേക്ഷ നൽകിയവരിൽ പെടും. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് മാത്രമല്ല രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ വിമാന സർവീസുകൾക്ക് അനുമതി നൽകും. ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും സർവീസ് നടത്തുന്നതിനുള്ള നടപടികളുമുണ്ടാകും. ചാർട്ടർ വിമാന സർവീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്ഥകളും എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
18 വിമാനങ്ങൾ വിവിധ കമ്പനികളും രണ്ടെണ്ണം സംഘടനകളുമാണ് ഒരുക്കുന്നത്. നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരിൽ 35 ശതമാനം പേർ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദർശന വിസയിൽ വന്നവരും 22 ശതമാനം ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമാണ്. ഇതുവരെ നാട്ടിലേക്ക് മടങ്ങാനായത് 9,427 പേർക്കാണ്. അംബാസഡർ പറഞ്ഞു.
വന്ദേഭാരത് സർവീസുകൾക്ക് ഓൺലൈൻ ടിക്കറ്റ് സാധ്യത പരിശോധിക്കും. ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ മാത്രം വിതരണം ചെയ്യാനുള്ള നടപടികളെടുക്കും. ഇതോടെ ആളുകൾ വെയിലത്ത് നിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
കൊവിഡ് ബാധിച്ച് ഇതുവരെ 167 ഇന്ത്യക്കാർ മരിച്ചു. അവരിൽ 47 പേർ മലയാളികളാണ്. 30 യുപിക്കാരും 17 ബീഹാരികളും 13 തമിഴ്‌നാട്ടുകാരും മരിച്ചവരിൽ പെടും. ഈ വർഷം ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 1,287 ആണ്. ഇന്ത്യൻ എംബസിയിൽ 788 ഉം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 499 ഉം മരണങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഏറ്റവും അർഹതപ്പെട്ട അടിയന്തര കേസുകളിൽ ഉപയോഗിക്കുന്നുണ്ട്. സ്‌പോൺസർമാർ കയ്യൊഴിഞ്ഞ ആളുകൾക്ക് നാട്ടിൽ പോകാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ചുവരുന്നു. പലവട്ടം ശ്രമിച്ചിട്ടും കോവിഡ് രോഗികൾക്ക് ആംബുലൻസ്, ക്വാറന്റീൻ സൗകര്യങ്ങൾക്ക്
സഊദി അധികൃതരിൽ നിന്ന് അനുവാദം ലഭിച്ചിട്ടില്ല. എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്‌നങ്ങളും ബന്ധപ്പെട്ട സഊദി വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമം നടത്തും. അംബാസഡർ വ്യക്തമാക്കി. അതിനിടെ സഊദിയിലെ ഇന്ത്യന്‍ സ്​കൂളുകളോട്​ ട്യൂഷന്‍ ഫീസ്​ മാത്രമേ കുട്ടികളില്‍ നിന്ന്​ ഈടാക്കാവൂ എന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു​. മറ്റെല്ലാ ഇനങ്ങളിലുമുള്ള ഫീസുകളും ഒഴിവാക്കി ട്യൂഷന്‍ ഫീസ്​ മാത്രം ഈടാക്കാനാണ്​ നിര്‍ദേശം. ​മറ്റെന്തെങ്കിലും ഫീസ്​ സ്​കൂളുകളില്‍ നിന്ന്​ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ രക്ഷിതാക്കള്‍ അക്കാര്യം എംബസിയെ അറിയിക്കണം.
അതേ സമയം കൊവിഡ്​ പ്രതിസന്ധിയില്‍ നാട്ടിലെത്താനാകാതെ ഇവിടെ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക്​ മെഡിക്കല്‍ എന്‍ട്രന്‍സ്​ പരീക്ഷകള്‍ ഇവിടെയിരുന്ന്​ തന്നെ എഴുതാന്‍ സംവിധാനം ഒരുക്കാനാവുമോ എന്ന്​​ അന്വേഷിക്കുന്നുണ്ട്​. അതിനായി നീറ്റ്​ ബോര്‍ഡുമായി സംസാരിക്കുന്നുണ്ട്​. ദമ്മാം, റിയാദ്​, ജിദ്ദ എന്നിവിടങ്ങളില്‍ എന്‍ട്രന്‍സ്​ പരീക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താനാവുമോ എന്നാണ്​ അന്വേഷിക്കുന്നത്.

ശിഹാബ് കൊട്ടുകാട്, അബ്ദുൽ ജലീൽ, ഇംറാൻ ഖൗസർ, പ്രവീൺ പിള്ള തുടങ്ങിയവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago