തൊടുപുഴയില്‍ നില്‍പുസമരം നടത്തി
തൊടുപുഴ: ഇടുക്കി കലക്ടറേറ്റിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നില്‍പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഗോത്രമഹാസഭയുടെ സംസ്ഥാന പ്രസീഡിയം കൗണ്‍സില്‍ അംഗങ്ങളും വനാവകാശ ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരും ഏകദിന നില്‍പു സമരം നടത്തി. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സമരപരിപാടി ഗോത്രമഹാസഭ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
മൂന്നാര്‍ കയ്യേറ്റപ്രശ്‌നം രാഷ്ട്രീയ വിവാദമാക്കി മാറ്റി കുടിയിറക്ക് നടപടിയുമായി മുന്നോട്ടുപോകുമ്പോഴും, നിയമവാഴ്ചയെ അട്ടിമറിക്കുന്ന കൈയേറ്റങ്ങള്‍ ആദിവാസി ഭൂമിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം വിപുലീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഗോത്രമഹാസഭ ആക്ടിങ് ചെയര്‍പഴ്‌സന്‍ കുഞ്ഞമ്മ മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
വനാവകാശ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ ശശികുമാര്‍ കിഴക്കേടം, അഡ്വ. ഷൈന്‍ ജോസഫ്, വിജോ വിജയന്‍, സുനില്‍ നാരായണന്‍, സി.ജെ തങ്കച്ചന്‍, രാജു സേവ്യര്‍, പി.എ ജോണി, കൊട്ടാരം ഗോപാലകൃഷ്ണന്‍, രാജന്‍ മക്കപാറ, സാബു, മാത്യു കരിങ്കുന്നം, സുന്ദരന്‍ വയനാട്, സുരേഷ് കക്കോട്, സജീവ് നെടുമങ്ങാട്, കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ മാസം മൂന്നുമുതലാണു കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നില്‍പുസമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."