ചുരംറോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണം: യു.ഡി.എഫ്
താമരശ്ശേരി: ഗതാഗതം ഭാഗികമായി തടസപ്പെട്ട താമരശ്ശേരി ചുരംറോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് അടിവാരത്തു യു.ഡി.എഫ് സായാഹ്ന ധര്‍ണ നടത്തി.
എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. തകര്‍ന്ന ഭാഗത്ത് ഇനിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതു സര്‍ക്കാരിന്റെ വീഴ്ചയാണ്. ചരക്കുവാഹനങ്ങളടക്കം കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ ചുരം എത്രയും പെട്ടെന്നു ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷ്റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ഹുസൈന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ജോസ്, പഞ്ചായത്ത് അംഗങ്ങളായ മുത്തു അബ്ദുസ്സലാം, സലോമി സലീം, കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം പ്രസിഡന്റ് സന്തോഷ്, സഹീര്‍ എരഞ്ഞോണ, സലീം മറ്റത്തില്‍, വി.കെ താജുദ്ദീന്, ആലി പയ്യനാടന്‍, സി. ബീരാന്, ഹാരിസ് അമ്പായത്തൊടി, എന്‍.കെ നൗഫല്‍, ഗഫൂര്‍ ഒതയോത്ത്, പി.കെ സുകുമാരന്‍, നവാസ് കണലാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."