HOME
DETAILS
MAL
അധിക ബില്‍; കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി
backup
June 15 2020 | 09:06 AM
കൊച്ചി: ലോക്ക്ഡൗണിന് ശേഷം അധിക ബില്ല് ഈടാക്കിയെന്ന പരാതിയില്‍ കെ.എസ്.ഇ.ബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിംഗിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മുവാറ്റുപുഴ സ്വദേശി നല്‍കിയ ഹരജിയിലാണ് നടപടി. ഹരജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവില്‍ കെ.എസ.്ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെ.എസ്.ഇ.ബി വാദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."