മലയാളസര്‍വകലാശാലയില്‍ മാതൃഭാഷാസംഗമം ഇന്ന്
തിരൂര്‍: ഭാഷയുടെ വീണ്ടെടുപ്പിനായുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മലയാള സര്‍വകലാശാലയില്‍ ഇന്ന് മാതൃഭാഷാ സംഗമം നടക്കും. രാവിലെ 10ന് തുടങ്ങുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ നാല്‍പതോളം ഭാഷാവിദഗ്ധരും എഴുത്തുകാരും പങ്കെടുക്കും. അര്‍ഹമായ പ്രാധാന്യവും അംഗീകാരവും ഭാഷയ്ക്ക് നേടിക്കൊടുക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ കര്‍മപരിപാടി തയാറാക്കി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് തീരുമാനം. ആര്‍ നന്ദകുമാര്‍, പ്രൊഫ. ആര്‍.വി.ജി മേനോന്‍, ഡോ. എം.എന്‍ കാരശ്ശേരി, ഡോ. പി പവിത്രന്‍, ഡോ. കെ.എം അനില്‍, കെ.പി രാമനുണ്ണി, പ്രൊഫ. വി.എന്‍ മുരളി, കാളീശ്വരം രാജ്, പിരപ്പന്‍കോട് മുരളി, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, വൈശാഖന്‍, ഡോ. കെ.എന്‍ ഗണേഷ്, വി കാര്‍ത്തികേയന്‍ നായര്‍, കെ.പി മോഹനന്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ നടപടിക്രമങ്ങളിലും പൊതുസമൂഹത്തിലും ഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പുവരുത്തുന്ന നടപടികള്‍ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സര്‍വകലാശാലകള്‍, അക്കാദമികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ ദിശയില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും മാതൃഭാഷാ സംഗമം മുന്നോട്ടുവയ്ക്കുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."