HOME
DETAILS
MAL
സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു
backup
July 05 2018 | 07:07 AM
കാഞ്ഞങ്ങാട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നതിന്റെ പേരില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജ് സ്പെഷല്‍ ബില്‍ഡിങ്സ് (പൊതുമരാമത്ത്) വിഭാഗം ജീവനക്കാരനും അംഗ പരിമിതനുമായ വി. മധുവിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ എന്‍.ജി.ഒ അസോസിയേഷന് കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ യോഗം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഇത്തരം നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് എം.വി നിഗീഷ് അധ്യക്ഷനായി.
കെ. അസ്മ, വി.എം രാജേഷ്, പി.വി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."