ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി
തളിപ്പറമ്പ് : ആര്‍ക്കും ആധാരമെഴുതാമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് ക്രൈബ്സ് അസോസിയേഷന് തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. രജിസ്ട്രാഫിസിന് മുന്നില്‍ നടന്ന സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കരുണാകരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ടി ലക്ഷ്മണന് അധ്യക്ഷനായി. ചെങ്ങുനി രമേശന്, കോമത്ത് മുരളീധരന്, സി.പി.വി അബ്ദുല്ല, എന്‍ കുഞ്ഞിക്കണ്ണന്, എം.കെ ബാബുരാജ്, കെ സതീശന് സംസാരിച്ചു.
ആലക്കോട്: ആധാരം എഴുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലക്കോട് സബ് റജിസ്റ്റാറാഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. ലാലു കുന്നപ്പള്ളി അധ്യക്ഷനായി. എം.എ ഖലീല്‍ റഹ്മാന്, പുരുഷോത്തമന്, എം.എന്‍ സുധീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."