കരിപ്പൂര്‍ വെങ്കുളം തടാകവും വറ്റിവരണ്ടു വിമാനത്താവള പരിസരത്ത് കുടിവെള്ളക്ഷാമം
കൊണ്ടോട്ടി: കൊടും വേനലില്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള വെങ്കുളം തടാകം വറ്റിവരളുന്നു. വേനലിലും തുളുമ്പി നില്‍ക്കുന്ന ജലാശയമാണ് ഇത്തവണ വറ്റി വരളുന്നത്. ഇത് മേഖലയില്‍ കടുത്ത കുടിവെള്ളക്ഷാമത്തിനും ഇടയാക്കി.
വിമാനത്താവള റണ്‍വേ ഉയര്‍ത്താനായി മണ്ണെടുത്ത സ്ഥലമാണ് വെങ്കുളം തടാകം. റണ്‍വേയുടെ വടക്ക് ഭാഗത്തായി പരന്നുകിടക്കുന്ന തടാകത്തില്‍ വെള്ളം സുലഭമായി ലഭിക്കും. ഇതു മേഖലയിലെ കിണറുകളിലും വെള്ളം നിലനില്‍ക്കാന്‍ സഹായിച്ചിരുന്നു. വര്‍ഷക്കാലത്ത് വെള്ളം പരന്ന് പുഴപോലെയാകും. കടുത്ത വേനലില്‍ പോലും തടാകത്തിലെ വെള്ളം വറ്റാറില്ല.എന്നാല്‍ ഈ വര്‍ഷം തടാകത്തിന്റെ ഒരു ഭാഗത്ത് മാത്രമാണ് വെള്ളമുളളത്. ശേഷിക്കുന്ന സിംഹഭാഗവും വറ്റിവരണ്ടു.
വിമാനത്താവളത്തിലെ പ്രവൃത്തികള്‍ക്ക് വെള്ളം ഉപയോഗിച്ചിരുന്നു.എന്നാല്‍ ഇതും നിര്‍ത്തിവച്ചു.വിമാനത്താവള പരിസരത്തെ കിണറുകളും വറ്റവരണ്ട അവസ്ഥയാണ്. കുമ്മിണിപ്പറമ്പ്, കരിപ്പൂര്‍ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ നിര്‍മാണത്തിന് ടാങ്കില്‍ വെള്ളം എത്തിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
ചീക്കോട് കുടിവെള്ള പദ്ധതിവഴി വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കാനുളള ശ്രമങ്ങള്‍ അതോറിറ്റി ആലോചിക്കുന്നുണ്ട്. വെങ്കുളം തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ നടപടികള്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. എങ്കിലും ജലാശയം വേനലില്‍ സമീപത്തെ കിണറുകളില്‍ കുടിവെള്ളലഭ്യതക്ക് കാരണമായിരുന്നു. ഇതാണ് വറ്റിവരണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."