HOME
DETAILS
MAL
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
backup
April 19 2017 | 20:04 PM
എടക്കര: മകന് മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി. പാതിരിപ്പാടം പെരിങ്ങാട്ട് വീട്ടില്‍ രാധാമണി (47) യെയാണ് മകന് പ്രജിത്ത് കുമാര്‍ കൊലപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം.
പ്രതി പ്രജിത്ത് കുമാറിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുന്നത്. ഇതോടെയാണ് കൂടുതല്‍ തെളിവുകള്‍ക്കായി മൃതദേഹം പുറത്തെടുത്തു കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. രതീഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി ജയചന്ദ്രന്, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ പി.കെ സന്തോഷ്, പോത്തുകല്ല് എസ്.ഐ ദിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."