HOME
DETAILS
MAL
47 ജീവനക്കാരുടെ കൊവിഡ് ഫലം നെഗറ്റീവ്; വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു
backup
June 16 2020 | 06:06 AM
തൃശൂര്‍: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ച ഒരു ആശുപത്രികൂടി തൃശൂര്‍ ജില്ലയില്‍ തുറന്നു. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രമാണ് തുറന്നത്.
ഇവിടുത്തെ 47 ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് തീരുമാനം. ഇവിടുത്തെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ വടക്കേക്കാട് പഞ്ചായത്തിനെ കണ്ടെയിന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. അടച്ചിട്ടിരുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയും ഇന്നലെ തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."