HOME
DETAILS
MAL
14കാരനായ ഫലസ്തീനി ബാലന് പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഇസ്റാഈലി കോടതി
backup
June 16 2020 | 06:06 AM
ഡമസ്ക്കസ്: പതിനാലുകാരനായ ഫലസ്തീനി ബാലന് പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഇസ്റാഈല്‍ കോടതി. ഹമൗദ അല്‍ ശൈഖിനെയാണ് കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്.
2019 ആഗസ്റ്റ് 15നാണ് ഹമൗദയെ ഇസ്റാഈല്‍ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ജറുസലേമിലെ അല്‍ അഖ്സ പള്ളിക്കടുത്ത് വെച്ച് ഇസ്റാഈലി പൊലിസുകാരെ കുത്തിപരിക്കേല്പ്പിക്കാന് ശ്രമിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുന്‍പ് നടന്ന വെടിവെപ്പില്‍ ഹമൗദക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പതിനൊന്ന് വയസ്സുകാരനായ മറ്റൊരു ബാലന്, നസീം അബു റൂമി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
190 ന് മുകളില്‍ ഫലസ്തീനി ബാലന്മാര് ഇസ്റാഈലി ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 16 വയസ്സിന് താഴെയുള്ള 20ലേറെ കുട്ടികളുണ്ട് ഇക്കൂട്ടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."