റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍ സപ്ലൈ ഓഫിസര്‍ പഞ്ചായത്തിനെ വിവരം അറിയിക്കാന്‍ താമസം വരുത്തി
പെരുവള്ളൂര്‍: റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സപ്ലൈ ഓഫിസര്‍ പഞ്ചായത്തിനെ വിവരം അറിയിക്കാന്‍ താമസം വരുത്തിയെന്നും എന്നാല്‍ വീഴ്ച പഞ്ചായത്തിന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് സപ്ലൈ ഓഫിസര്‍ നടത്തിയതെന്നും പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിശദീകരണം.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ തിരൂരങ്ങാടി താലൂക്കുകള്‍ക്ക് കീഴില്‍ ഓരെ പഞ്ചായത്തുകള്‍ക്കും ഓരോ ദിവസം നല്‍കിയിരുന്നു.
തീരുമാന പ്രകാരം പെരുവള്ളൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് ഇന്നലെയായിരുന്നു തിയതി നല്‍കിയിരുന്നത്. ഇത് പഞ്ചായത്തില്‍ വെച്ച് നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്താമോയെന്ന് കാണിച്ച് നിശ്ചയിച്ച തിയതിയുടെ തലേ ദിവസം ഉച്ചയോടെയാണ് താലൂക്ക് ഓഫിസര്‍ പഞ്ചായത്തിന് മെയില്‍ അയക്കുന്നത്.
നൂറുകണക്കിന് അപേക്ഷകര്‍ക്കും ഇതിനായെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരു ദിവസം കൊണ്ട് സൗകര്യമേര്‍പ്പെടുത്താനുള്ള അസൗകര്യമാണ് പഞ്ചായത്ത് അധികൃതര്‍ താലൂകക്ക് ഓഫിസറെ അറിയിച്ചത്. അപേക്ഷ നല്‍കാനെത്തുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും സൗകര്യമെരുക്കുന്നതിനും കൂടാതെ വൈദ്യുതിയും മറ്റു സൗകര്യങ്ങളും തയാറാക്കുന്നതിനും മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കില്‍ സ്‌കൂളുകളിലോ മറ്റു സ്ഥാപനങങ്ങളിലോ സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് തയാറാകുമായിരുന്നു.
എന്നാല്‍ വകുപ്പിന്റെയടുത്തുണ്ടായ പാളിച്ചകള്‍ പഞ്ചായത്തിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സപ്ലൈ ഓഫിസര്‍ പത്ര പ്രസ്ഥാവനയിലൂടെ നടത്തിയത്്. രണ്ടാംഘട്ടം തിയതി മുന്‍കൂട്ടി അറിയിച്ചാല്‍ ആവശ്യമായ സൗകര്യമൊരുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംലയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മാഈല്‍ കാവുങ്ങലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."