ആറു കോളജുകള്‍ക്കുകൂടി സി.ഐ.സി അഫിലിയേഷന്‍
മലപ്പുറം: കര്‍ണാടകയിലെ ഒരു കോളജടക്കം ആറു സ്ഥാപനങ്ങള്‍ക്ക് കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ്(സി.ഐ.സി) അക്കാദമിക് കൗണ്‍സില്‍ യോഗം അഫിലിയേഷന്‍ നല്‍കി. സ്വഹാബ ഇസ്‌ലാമിക് അക്കാദമി രാമന്തളി കണ്ണൂര്‍, അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് കൈനിക്കര മലപ്പുറം, വാദി ഹുസ്‌ന ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് കൊടുവള്ളി കോഴിക്കോട്, തര്‍ബിയ്യത്തുസ്വിബിയാന്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ചേറോട് വടകര കോഴിക്കോട്, ദാറുല്‍ അബ്‌റാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് പത്തിരിപ്പാല പാലക്കാട്, ശംസുല്‍ ഉലമാ ദാറുസ്സലാം അക്കാദമി മംഗലാപുരം എന്നീ കോളജുകള്‍ക്കാണ് അഫിലിയേഷന്‍ നല്‍കിയത്. നിലവില്‍ 87 കോളജുകളാണ് സി.ഐ.സിയോട് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്.
2019-20 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ കേരളത്തിലെ 22 സെന്ററുകളിലും കര്‍ണാടകയിലെ ദക്ഷിണ കന്നഡ, മിഡില്‍ ഈസ്റ്റിലെ അബൂദബി, ദോഹ, ദമാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും മെയ് 15(വഫിയ്യ), 16 (വാഫി) തിയതികളിലായി നടക്കും.
അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഡയരക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സി.ഐ.സി കോ ഓഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി, അസി. കോ ഓഡിനേറ്റര്‍മാരായ അഹ്മദ് ഫൈസി കക്കാട്, ഉസ്മാന്‍ ഫൈസി, ഡോ. ലുഖ്മാന്‍ വാഫി അല്‍ അസ്ഹരി, ഡോ. അബ്ദുല്‍ബര്‍ വാഫി അല്‍ അസ്ഹരി, മെമ്പര്‍ സെക്രട്ടറി ഡോ. താജുദ്ദീന്‍ വാഫി, കൗണ്‍സില്‍ മെമ്പര്‍മാരായ അബ്ദുസലാം ഫൈസി എടപ്പാള്‍, ഡോ. സ്വലാഹുദ്ദീന്‍ വാഫി, അലി ഹുസൈന്‍ വാഫി, പരീക്ഷാബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഹബീബുല്ല ഫൈസി, അക്കാദമിക് ഇവാല്യുവേഷന്‍ ഓഫിസര്‍ അബ്ദുറസാഖ് ഫൈസി, പി.ജി കോ ഓഡിനേറ്റര്‍ ഡോ. ഹിശാം വാഫി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ.എസ് അശ്‌റഫ് ഫൈസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."