വരള്‍ച്ച: ജില്ലയില്‍ 34.35 കോടി രൂപയുടെ നാശനഷ്ടം കേന്ദ്രസംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു
മലപ്പുറം: ജില്ലയിലെ വരള്‍ച്ചാ കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് 34.35 കോടിയുടെ നാശനഷ്ടങ്ങളടങ്ങിയ കണക്ക് മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ചു. 3,956 കര്‍ഷകര്‍ കെടുതികള്‍ക്കിരയായി. കാര്‍ഷിക മേഖലയില്‍ 10.30 കോടിയും കുടിവെള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് 24.5 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി കെ.ടി ജലീല്‍, ജില്ലാ കലക്ടര്‍ അമീത് മീണ എന്നിവരാണ് ജില്ലയിലെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയത്. മിനി പമ്പയില്‍ എത്തിയ സംഘത്തോട് പ്രദേശത്തെ രൂക്ഷമായ പ്രശ്‌നങ്ങള്‍ മന്ത്രിയും ജില്ലാ കലക്ടറും വിവരിച്ചു. തുടര്‍ന്നു സംഘം മന്ത്രിയുമായി കുറ്റിപ്പുറം കെ.ടി.ഡി.സിയുടെ ആരാമത്തിലെത്തിയും ചര്‍ച്ച നടത്തി. നേരത്തെ ജില്ലയിലെത്തിയ കേന്ദ്ര കാര്‍ഷികക്ഷേമ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അശ്വനികുമാറിന്റെ നേത്യത്വത്തിലുള്ള ആറംഗ സംഘംത്തെ തിരുവേഗപ്പുറയില്‍ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചു. തുടര്‍ന്ന് ഇരുമ്പിളിയം കൈത ക്കടവിലുള്ള വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള പദ്ധതി പ്രദേശം സംഘം സന്ദര്‍ശിച്ചു. തുടര്‍ന്നു വളാഞ്ചേരിയിലെ മഠത്തില്‍ മിനി കുടിവെള്ള പദ്ധതിയുടെ പ്രശ്‌നങ്ങളും സംഘം കണ്ടു ബോധ്യപ്പെട്ടു.
കേന്ദ്ര കൃഷി മന്ത്രാലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ. പൊന്നുസ്വാമി, കേന്ദ്ര വൈദ്യുതി അതോറിറ്റി ചീഫ് എന്‍ജിനിയര്‍ അന്‍ജുലി ചന്ദ്ര, പ്ലാന്റ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിങ്, ധനമന്ത്രാലയം ഡയറക്ടര്‍ ഗോപല്‍ പ്രസാദ്, കാര്‍ഷിക- കര്‍ഷക ക്ഷേമ മന്ത്രാലയം ഡയറക്ടര്‍ വിജയ് രാജ്‌മോഹന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലയിലെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ രൂക്ഷമാണന്നു ബോധ്യപ്പെട്ടതായി സംഘത്തലവന്‍ അശ്വനികുമാര്‍ പറഞ്ഞു. സബ്കല്ടര്‍ ജാഫര്‍ മാലിക്, ആര്‍.ഡി.ഒ ടി.വി സുനില്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.യു അരുണ്‍, സി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
ഭാരതപ്പുഴയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു പദ്ധതി തയാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരൂര്‍, പൊന്നാനി മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ രൂക്ഷമായ കുടിവവെള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളോട് കൂടുതല്‍ പദ്ധതികള്‍ തയാറാക്കുന്നതിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും മന്ത്രി അിറയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."