ആതവനാട് പഞ്ചായത്തിനു മുന്പില് പോസ്റ്റര്‍
വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ സംരക്ഷിക്കുന്നു
പുത്തനത്താണി: അഴിമതിക്കാരെ സംരക്ഷിക്കുന്നതിനെതിരേ ആതവനാട് പഞ്ചായത്തിനു മുന്പില് പോസ്റ്റര്‍ യുദ്ധം. വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ചട്ടങ്ങള്‍ മറികടന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ വീണ്ടും സംരക്ഷിക്കുന്നുവെന്നാണ് പോസ്റ്ററില്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പഞ്ചായത്തിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇവിടെനിന്നു മാറിപോയവരെ വീണ്ടും ഇവിടെ തന്നെ നിയമിച്ചതാണ് പോസ്റ്ററിലെ ആരോപണ വിഷയമെന്നും അതല്ല മറിച്ച് ചില വ്യക്തികള്‍ അഴിമതിക്കാരാണെന്നും അവരെ സ്വാധീനങ്ങള്‍ ഉപയോഗിച്ച് സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണ് പോസ്റ്ററിലെ ആരോപണമെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് പോസ്റ്ററില്‍ പറയുന്ന കാര്യത്തില്‍ കഴമ്പുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റര്‍ പഞ്ചായത്തിനകത്തും പുറത്തും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."