ജില്ലാ ജഡ്ജി ചെയര്‍മാനായ ജുവൈനല്‍ ജസ്റ്റിസ് കമ്മിറ്റി വരുന്നു
തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലകളിലും ജില്ലാ ജഡ്ജി ചെയര്‍മാനായ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി വരുന്നു. ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ലക്ഷ്യം.
ഹൈക്കോടതിയുടെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രീ സ്കൂളുകള്‍, അങ്കണവാടികള്‍, ഡേ കെയര്‍ സെന്ററുകള്‍, ചൈല്ഡ്ലൈന്, ദത്തെടുക്കല്‍ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കമ്മിറ്റി രൂപീകരിക്കുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അധ്യക്ഷന്മാരായ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അംഗമായ ഡിവൈ.എസ്.പി, ശിശുക്ഷേമ സമിതികളുടെ അധ്യക്ഷന്മാര്, വനിതാ ശിക്ഷു ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫിസര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍, സര്‍ക്കാര്‍ ശിശു ക്ഷേമ സ്ഥാപനങ്ങളുടെ സൂപ്രണ്ട്, ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ പ്രോഗ്രാം ഡവലപ്മെന്റ് ഓഫിസര്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
മൂന്നു മാസത്തിലൊരിക്കല്‍ കമ്മിറ്റി കൂടി ലഭിക്കുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."