HOME
DETAILS
MAL
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കൃത്രിമ ശ്വസനോപകരണം വികസിപ്പിച്ച് ഖത്തര്‍ സൈന്റിഫിക് ക്ലബ്ബ്
backup
June 16 2020 | 11:06 AM
ദോഹ: കൊവിഡിനെതിരായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വായു ശുചീകരിച്ച് നല്‍കുന്ന ശ്വസനയന്ത്രം നിര്‍മ്മിച്ച് ഖത്തര്‍ സയന്റിഫിക് ക്ലബ് (ക്യുഎസ്‌സി). കൊവിഡ് രോഗികളുമായി ഇടപെടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കുന്നതിനാല്‍ ശുദ്ധവായു ലഭ്യമാക്കന്നതിന് വേണ്ടിയാണ് കൃത്രിമ ശ്വസനോപകരണം ക്യുഎസ്‌സി രൂപപ്പെടുത്തിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം എളുപ്പത്തില്‍ കൊണ്ടുനടക്കാനാവും വിധം ഭാരം കുറഞ്ഞതാണ്‌കോവിഡ് പടരുന്നതിനിടെ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ഖത്തര്‍ സയന്റിഫിക് കള്ബും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൃത്രിമ ശ്വസനോപകരണം വികസിപ്പിക്കാനുള്ള ആശയം രൂപപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."