ബിവറേജുകള്‍ക്ക്മുന്നില്‍ പ്രതിഷേധിച്ചത് ളോഹയിട്ട നേതാക്കള്‍: സജി ചെറിയാന്‍
ആലപ്പുഴ: സംസ്ഥാനത്തെ ബിവറേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയത് പളളി പാതിരിമാരല്ല, മറിച്ച് ളോഹയിട്ട ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തനിക്ക് മിക്കവാറും പാതിരിമാരെ അറിയാം. പക്ഷേ പ്രതിഷേധനിരയില്‍ ഒരു പരിചിത മുഖവും കണ്ടില്ല. സി.പി.എം ഒരിക്കലും മദ്യത്തിന് എതിരല്ല. അതുകൊണ്ട് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് പരമാവധി സൗകര്യം ഒരുക്കിക്കൊടുക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ആരെയും ആരും ക്ഷണിക്കുന്നില്ല. എന്നാല്‍, മദ്യ നിരോധനത്തിലും നല്ലത് മദ്യവര്‍ജനമാണെന്നതാണ് സി.പി.എം നിലപാട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ മദ്യഷാപ്പുകള്‍ അല്ലാതെ ഒരെണ്ണം പോലും പുതിയതായി തുറക്കില്ല.
മദ്യഷാപ്പുകള്‍ അടപ്പിക്കാന്‍ ചില സി.പി.എം പഞ്ചായത്ത് പ്രസിഡന്റുമാര്‍ നടക്കുന്നത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഭരിക്കുന്ന പഞ്ചായത്തുകള്‍ മദ്യശാലകള്‍ക്കെതിരേ നല്‍കിയിട്ടുളള സ്റ്റോപ്പ് മെമ്മോകള്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം വിറ്റ് കിട്ടുന്ന ലാഭം കൈനീട്ടി വാങ്ങാന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും മടിയില്ല.
എന്നിട്ടും മദ്യഷാപ്പുകള്‍ അടപ്പിക്കാനെത്തുന്നത് എന്തിനെന്ന് അറിയില്ല. മദ്യനിരോധന സമിതിക്കാര്‍ അവരുടെ പ്രവര്‍ത്തികള്‍ തുടരുന്നതിന് തടസമില്ല. പക്ഷേ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കും. ഏവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന മദ്യനയമാണ് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ പ്രസാദ്, എം തങ്കച്ചന്‍, കെ.കെ ചന്ദ്രബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."