സി.പി.ഐ പ്രകടനപത്രിക പുറത്തിറക്കി
ന്യൂഡല്‍ഹി: കാര്‍ഷികം, തൊഴിലില്ലാഴ്മ, ലിംഗ സമത്വം, ന്യൂനപക്ഷം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി സി.പി.ഐ പ്രകടനപത്രിക പുറത്തിറക്കി. സി.പി.ഐ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
തൊഴിലാളികള്‍ക്ക് ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 9,000 രൂപയാക്കുന്നതാണ് പ്രധാന പ്രഖ്യാപനം. സി.പി.എം പ്രകടനപത്രികയിലെ നിരവധി പ്രഖ്യാപനങ്ങള്‍ സി.പി.ഐ പ്രകടനപത്രികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹി, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സംസ്ഥാന പദവി, ഒറ്റതവണയായി കര്‍ഷകരുടെ കടം എഴുതി തള്ളും, കാര്‍ഷിക മേഖലയില്‍ പ്രത്യേക ബജറ്റ്്, കാര്‍ഷിക തൊഴിലാളികള്‍ക്ക് വേണ്ടി നിയമനിര്‍മാണം, സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലേയും രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലേയും ശുപാര്‍ശ നടപ്പാക്കും, ആള്‍കൂട്ട ആക്രമണത്തിനെതിരേ നിയമനിര്‍മാണം, വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും, പൗരത്വബില്‍ പിന്‍വലിക്കും, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കും, ജി.ഡി.പിയുടെ ആറു ശതമാനം ആരോഗ്യ മേഖലക്ക് മാറ്റിവയ്ക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."