ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യം: സാദിഖലി ശിഹാബ് തങ്ങള്‍
ചീമേനി: രാജ്യത്ത് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മോദി സര്‍ക്കാരിന്റെ തണലില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിക്കുമ്പോള്‍ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇടം ലഭിക്കാതിരിക്കാന്‍ കാരണം ഇവിടുത്തെ മതവിശ്വാസികള്‍ ഐക്യപ്പെടുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍ ആയിറ്റി കടവ് റിസോര്‍ട്ടില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച 'ഉണര്‍വ് 17' പഠന ക്യാംപ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് റിയാസ് മൗലവിയുടെ കൊലപാതകത്തിലൂടെ വലിയ കലാപം സൃഷ്ടിച്ചു നേട്ടം കൊയ്യാമെന്ന ചിലരുടെ സ്വപനം നടക്കാതെപോയതു കാസര്‍കോട്ടെ മതവിശ്വാസികളുടെ ആത്മ സംയമനവും മതേതര വിശ്വാസികളുടെ പിന്തുണയും കൊണ്ട് മാത്രമാണെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്ത ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദീന് പറഞ്ഞു. ഖാദര്‍ അത്തൂട്ടി അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫസര്‍ ജാബിര്‍ തിരുവട്ടൂര്‍ ക്ലാസിനു നേതൃത്വം നല്കി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ടി.പി അബ്ദുല്‍ സലാം ഹാജി, അസ്സൈനാര്‍ മൗലവി, മുഹമ്മദ് കൂളിയാട്, സഈദ് വലിയപറമ്പ, മുഹമ്മദ് മണിയനോടി, പി.സി ജാബിര്‍, ജാബിര്‍ ഹുദവി, കെ.ഷംസീര്‍, എ.ജി മഹറൂഫ് സംസാരിച്ചു.
സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എ.ജി മഹറൂഫ് അധ്യക്ഷനായി. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.എം.ടി.പി അബ്ദുല്‍ കരീം, വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, എന്‍.എ പോത്താങ്കണ്ടം, കെ ഷംസീര്‍, സാഖിബ് അത്തുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."