HOME
DETAILS
MAL
ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത്ഷാ
backup
March 29 2019 | 19:03 PM
കൊല്‍ക്കത്ത: കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അസമില്‍ കൊണ്ടുവന്നതുപോലെ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. സംസ്ഥാനത്ത് വലിയതോതില്‍ നുഴഞ്ഞുകയറ്റക്കാരുണ്ട്. അവരെ പൂര്‍ണമായും പുറത്താക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അഭയാര്‍ഥികളായി എത്തിയ ഹിന്ദുക്കളെ പുറത്താക്കില്ലെന്നും അവര്‍ രാജ്യത്തിന്റെ ഭാഗമാണെന്നും അമിത്ഷാ പറഞ്ഞു. യഥാര്‍ഥ ഇന്ത്യക്കാരൊന്നും തന്നെ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തുപോകില്ല. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കി ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."