'മത്സരം എന്തുകൊണ്ട് വാരണാസിയില്‍ ആയിക്കൂടാ'
ന്യൂഡല്‍ഹി: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശവും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രിയങ്കയോട് ചോദിച്ചത് റായ്ബറേലിയില്‍ മത്സരിക്കുമോയെന്നായിരുന്നു.
ഏതാനും ദിവസങ്ങളായി അവര്‍ റായ്ബറേലിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ ചോദ്യത്തിന് അവര്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത് മത്സരം എന്തുകൊണ്ട് വാരണാസിയില്‍ ആയിക്കൂടാ എന്നായിരുന്നു. ഇതോടെ പ്രവര്‍ത്തകരുടെ ആവേശവും വര്‍ധിച്ചിട്ടുണ്ട്.
പ്രവര്‍ത്തകരെ കാണാന്‍ എത്താന്‍ കഴിയാത്തതില്‍ സോണിയാ ഗാന്ധിക്ക് വിഷമം ഉണ്ടെന്നും അവര്‍ ഉടന്‍ മണ്ഡലത്തില്‍ എത്തുമെന്നും പ്രിയങ്ക ഉറപ്പുനല്‍കി.
ഈ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ എവിടെ നിന്നും മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."