സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷിയുമായി വളമംഗലം ഇടവക
തുറവൂര്‍: സമ്പൂര്‍ണ ജൈവ പച്ചക്കറി ഇടവയാക്കാന്‍ വളമംഗലം ഇടവക തയ്യാറെടുക്കുന്നു. ഇടവകയിലെ 264 കുടുംബങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വീടുകള്‍ തോറും അടുക്കളത്തോട്ടവും ഉണ്ടാക്കും.
ചീര, പാവല്‍, വെണ്ട, മുളക്, പയര്‍, വഴുതന തുടങ്ങിയ വിത്തുകള്‍ കൃഷിഭവനില്‍ നിന്ന് സമാഹരിച്ച് വീടുകളെത്തിച്ച് നല്‍കും. ഏ.കെ.സി.സി.യും ട്വന്റി ട്വന്റി ട്രസ്റ്റും കൃഷി വകുപ്പും സംയുക്തമായിട്ടാണ് പരിപാടി നടത്തുന്നത്
ഇടവകയിലാകെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും കടകളില്‍ കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് സംഘാടകര്‍ പറയുന്നു.
ചിങ്ങം ഒന്നിന് മികച്ച കര്‍ഷകനെ തിരഞ്ഞെടുത്ത് ആദരിക്കും. ഫാ. എബ്രഹാം കിടങ്ങേന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബിജു കോട്ടുപ്പള്ളി അധ്യക്ഷനായി. അഡ്വ. ജോയി വറുഗീസ് പച്ചക്കറിവിത്തുകള്‍ ഏറ്റുവാങ്ങി. സിബിച്ചന്‍, ടോമി, ജോമോന്‍ ,പോളച്ചന്‍, ജോജന്‍, മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."