HOME
DETAILS

ഡ്രൈവര്‍ക്ക് കൊവിഡ്: പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

  
backup
June 17, 2020 | 9:49 AM

ksrtc-dipo-closed-due-to-covid-news-today-2020

തിരുവനന്തപുരം:ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.

ഇന്നലെയാണ് പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന ഡിപ്പോയിലെ വിശ്രമകേന്ദ്രമോ ബസുകളോ അണുവിമുക്തമാക്കിയിട്ടില്ലെന്നും മതിയായ സുരക്ഷാ ഉപകരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ഇന്ന് ബസ് എടുക്കാന്‍ തയ്യാറായില്ല. ഡിപ്പോ അടച്ചിടാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമില്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും നിലപാടെടുത്തു. ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗതാഗതമന്ത്രി നിര്‍ദേശിച്ചു.

പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. ഡിപ്പോയും ബസുകളും അണുവിമുക്തമാക്കും. രോഗം സ്ഥിരീകരിച്ച ഡ്രൈവറോടിച്ചിരുന്ന ബസില്‍ യാത്ര ചെയ്തിരുന്നവരെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ടെസ്റ്റിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  a month ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  a month ago