പരിശോധന നടത്തി കൊവിഡ് നെഗറ്റിവ് ആയവർക്ക് മാത്രം യാത്ര: സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി
റിയാദ്: വിദേശത്തു നിന്ന് വരുന്നവർക്ക് കൊറോണ ഫ്രീ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്ക് എതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയാതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററും പ്ലീസ് ഇന്ത്യ ചെയർമാനുമായ ലത്തീഫ് തെച്ചി റിയാദിൽ അറിയിച്ചു. ഇത്തരത്തിൽ ഒരു നിബന്ധനകൾ ഇല്ലാതെ ആണ് പ്രവാസികൾ ഇതുവരെ നാട്ടിൽ എത്തിയത്. എന്നാൽ ജൂൺ മാസം 20 മുതൽ മുതൽ നാട്ടിലേക് വരണമെങ്കിൽ കൊവിഡ് പരിശോധന നടത്തി അസുഖ ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ നാട്ടിലേക്ക് വരാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചു കൊണ്ട് ജൂൺ പതിനൊന്നിന് കേരള സർക്കാർ പുറത്തിറക്കിയ കത്തും തുടർന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം.
ഇത്തരത്തിൽ ഒരു നിബന്ധനകൾ കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവർക്കു ഇത്തരത്തിൽ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും എന്നാൽ ജൂൺ ഇരുപതാം തിയ്യതി മുതൽ നാട്ടിലേക്ക് വരണമെങ്കിൽ കോവിഡ് ബാധ്യതൻ അല്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ നാട്ടിലേക്ക് വരാൻ സാധിക്കൂ എന്നുള്ളത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങൾ ആണെന്നും ഹർജിൽ ചൂണ്ടി കാട്ടി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു നിബദ്ധനയും ഇല്ല. കൂടാതെ സമാനമായ കേസിൽ ഒറീസ സർക്കാർ എടുത്ത സമാന നടപടി സുപ്രീം കോടതി സ്റ്റെ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ ഏകപക്ഷീയമായ നടപടി റദ്ദ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപെടുന്നു.
പല രാജ്യങ്ങളും ഇത്തരത്തിൽ ഒരു ടെസ്റ്റിനായി വൻ തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ട്ടപെട്ട പ്രവാസികൾക്ക് ഇത്രയും തുക ചിലവഴിക്കാൻ സാധിക്കുകയില്ല. മാത്രമല്ല രോഗ ലക്ഷണമില്ലെങ്കിൽ പല രാജ്യങ്ങളും ടെസ്റ്റ് നടത്തി സർട്ടിഫിക്കേറ്റ് നൽകുന്നില്ല. ഇപ്പോൾ തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിർദേശങ്ങൾ കേരള സർക്കാരിന് നൽകണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ :ജോസ് എബ്രഹാം നൽകിയ ഹർജിയിൽ ആവശ്യപെടുന്നു. ഹർജി കേരള ഹൈക്കോടതി നാളെ പരിഗണിക്കുമെന്ന് അറിയിച്ചതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."