HOME
DETAILS
MAL
ബാര്‍കോഴ അട്ടിമറിക്കേസില്‍ വിധി പറയുന്നത് മാറ്റി
backup
April 19 2017 | 22:04 PM
തിരുവനന്തപുരം: ബാര്‍കോഴ അട്ടിമറിക്കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്ക് ക്ലീന്‍ ചിറ്റ് നല്കി വിജലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന കേസിലാണ് കോടതി വിധി പറയുന്നത്.
അട്ടിമറി സാധൂകരിക്കുന്ന മൊഴികള്‍ ഉണ്ടായിട്ടും ശങ്കര്‍റെഡ്ഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതെങ്ങനെയെന്നും, ഡി.ജി.പിക്കെതിരായ അന്വേഷണം സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് നടത്തിയതിലും കോടതി കഴിഞ്ഞ തവണ സംശയം പ്രകടിപ്പിച്ചിരുന്നു.
പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ആക്ഷേപ ഹരജി ഫയല്‍ ചെയ്തത്. വിശദമായി വാദം കേട്ട കോടതി ഹരജിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച് വിധിപറയാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."